സവാള സൗജന്യമായി നല്‍കുന്ന സംസ്ഥാനം ഏതെന്ന് അറിയാമോ ?; ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളില്‍ സംഭവിക്കാന്‍ പോകുന്നതെന്ത് ?

രാജ്യത്ത് സവോളയുടെ വില തകരുന്നു; കര്‍ഷകര്‍ നിരാശയില്‍

 Onions , india , market , madhyapradesh , wegitables സവോള , കര്‍ഷകര്‍ , സവോളയുടെ വില , ഉത്‌പാദനം
മുംബൈ| jibin| Last Updated: തിങ്കള്‍, 29 ഓഗസ്റ്റ് 2016 (20:34 IST)
രാജ്യത്ത് സവാളയുടെ ഉത്‌പാദനം വര്‍ദ്ധിച്ചതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങള്‍ ഇല്ലാതെ വന്നതോടെ മധ്യപ്രദേശില്‍ ശേഖരിച്ച സവാള ചീഞ്ഞുപോകുന്നു. ഇതിനെ തുടര്‍ന്ന് സൗജന്യമായി സവോള വില്‍ക്കാനാണ് തീരുമാനം.

ഉത്‌പാദനം വര്‍ദ്ധിച്ചതോടെ വിലയിലും ഇടിവ് രൂക്ഷമായി. കിലോഗ്രാമിന് ശരാശരി 2മുതല്‍ 8 രൂപാ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഉത്‌പാദന ചെലവും മറ്റു ചെലവുകളും കൂട്ടുമ്പോള്‍ കര്‍ഷകര്‍ക്ക് വന്‍ നഷ്‌ടമാണ് ഉണ്ടാകുന്നത്. ഏതാനും മാസങ്ങളായി ഉള്ളിവില ക്വിന്റലിന് 400 - 800 രൂപയാണ്.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് സവാളയുടെ വില കുതിച്ചുയര്‍ന്നിരുന്നു. ഇതോടെ കര്‍ഷകര്‍ കൂട്ടത്തോടെ സവാള കൃഷി ചെയ്യുന്നതിലേക്ക് തിരിയുകയും ഉത്‌പാദനം വര്‍ദ്ധിക്കുകയും ചെയ്‌തതാണ് വിലയിടിവിന് കാരണമായത്. കൂടാതെ മണ്‍സൂണ്‍ എത്താന്‍ താമസിച്ചതിനാല്‍ കര്‍ഷകര്‍ വിളവെടുപ്പ് നേരത്തെയാക്കിയതും തിരിച്ചടിയായി.

2013ന് ശേഷം ആദ്യമായാണ് ഉള്ളിവില ഇത്രത്തോളം താഴുന്നത്. കര്‍ഷകര്‍ വിളവെടുപ്പ് നേരത്തെയാക്കിയതോടെ ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളില്‍ രാജ്യത്ത് ഉള്ളിക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :