‘1000 ലൈക്ക് തരൂ, ഇല്ലെങ്കില്‍ ഞാനിവനെ താഴേക്കിടും’; പിഞ്ചു കുഞ്ഞിനെ 15-ാം നിലയില്‍ തൂക്കിയിട്ട് യുവാവിന്റെ സാഹസം - പിന്നെ സംഭവിച്ചത്

facebook like, facebook, അള്‍ജിയേഴ്‌സ്, ഫേസ്‌ബുക്ക്, കോടതി, ശിക്ഷ
അള്‍ജിയേഴ്‌സ്| സജിത്ത്| Last Modified വെള്ളി, 23 ജൂണ്‍ 2017 (11:08 IST)
ഫേസ്‌ബുക്കില്‍ ആയിരം ലൈക്കുകള്‍ കിട്ടാന്‍ വേണ്ടി ചെറിയ കുട്ടിയെ കെട്ടിടത്തിന്റെ 15-ാം നിലയില്‍ തൂക്കി പിടിച്ച ബന്ധുവിന് രണ്ടുവര്‍ഷം കഠിന തടവ്. ബാല്‍ക്കണിക്ക് സമീപം നിന്ന് കയ്യില്‍ ചെറിയ കുട്ടിയെ തൂക്കി പിടിച്ചു കൊണ്ടുളള ഫോട്ടോയാണ് ബന്ധു ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തത്. അല്‍ജിയഴ്സിലെ പാര്‍പ്പിട സമുച്ചയത്തില്‍ നിന്നുള്ളതാണ് ദൃശ്യം. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്ത അള്‍ജീരിയയിലെ കോടതി വിധിച്ചത്.

ഫോട്ടോയോടൊപ്പം ‘എനിക്ക് 1000 ലൈക്ക് തരൂ, ഇല്ലെങ്കില്‍ ഞാനിവനെ താഴേക്കിടും’ എന്ന അടിക്കുറിപ്പും യുവാവ് നല്‍കിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും ബാലപീഡനത്തിന് കേസെടുക്കണമെന്ന് വരെ ആവശ്യമുയര്‍ന്നു. മറ്റ് സാമൂഹിക മാധ്യമങ്ങളും ആവശ്യം ഏറ്റുപിടിച്ചു. അതേസമയം കുട്ടിയുടെ ജീവന്‍ അപകടപ്പെടുത്തിയല്ല താനിത് ചെയ്തതെന്നാണ് ബന്ധു പറയുന്നത്. മാത്രമല്ല ചിത്രത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും താഴേക്ക് വീഴാതിരിക്കുന്നതിനായി ബാല്‍ക്കണിയില്‍ തടസ്സങ്ങളുണ്ടായിരുന്നതായും ബന്ധു അവകാശപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :