aparna|
Last Modified ബുധന്‍, 23 ഓഗസ്റ്റ് 2017 (14:55 IST)
മഹാത്മാ ഗാന്ധിയുടെ കൊച്ചുമകളാണ് മേധാ ഗാന്ധി. ഗാന്ധി കുടുംബത്തിലെ ഇളംമുറക്കാരിയാണ് മേധ. മേധയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. സ്വാതന്ത്ര സമര സമയത്ത് ഇന്ത്യക്കായി പോരാടിയ, ഇന്ത്യന്‍ സംസ്കാരത്തിനായി പൊരുതിയ മഹാനായ ഗാന്ധിയുടെ വസ്ത്ര ധാരണാരീതി ചിലര്‍ക്കൊന്നും ഇഷ്ടമായിട്ടില്ല.
മേധയുടെ കുടുംബം യു.എസില്‍ ബോസ്റ്റണിലാണ് താമസം. രാഷ്ട്രീയമൊന്നും മേധയെ ബാധിക്കുന്നില്ല. വസ്ത്ര ധാരണാ രീതിയെല്ലാം തന്റെ പേഴ്സണല്‍ കാര്യങ്ങളാണെന്ന് മേധ പറയുന്നു. താനൊരു ഡിജെയാണെന്നും ഇന്ത്യനാണെന്നും എന്നാല്‍ അതാണ് തന്നെ തോല്‍പ്പിക്കുന്നതെന്നും പരിഹാസരൂപേണ മേധ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നു.
പല ഇന്ത്യക്കാര്‍ക്കും മേധയുടെ വസ്ത്രധാരണരീതിയിലും ജീവിതശൈലിയിലും എതിര്‍പ്പുണ്ട്. എന്നാല്‍ അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നാണ് മറ്റുചിലര്‍ പറയുന്നത്.