വാഷിങ്ടണ്|
aparna shaji|
Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (14:03 IST)
അല്‍ ഖ്വെയ്ദ നേതാവ് ഉസമ ബിൻലാദൻ തന്റെ സ്വത്തിന്റെ ഭൂരിഭാഗവും ജിഹാദിന് നീക്കിവെക്കണമെന്ന് വിൽപത്രമെഴുതിയിരുന്നതായി റിപ്പോർട്ട്. 2011ൽ പാകിസ്ഥാനിലെ അമേരിക്കൻ സേനയായ നേവി സീൽ ആണ് ബിൻ ലാദനെ കൊലപ്പെടുത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് നേവി സീൽ പിടിച്ചെടുത്ത രേഖകളിലുള്ള ഈ വിവരം
എ ബി സി ന്യൂസാണ് പുറത്തുവിട്ടത്.
വളരെ വിപുലമായ രീതിയിലാണ് ബിൻ ലാദൻ തന്റെ വിൽപത്രം തയ്യാറാക്കിയിരിക്കുന്നത്. സ്വത്തിന്റെ ഭൂരിഭാഗവും ആഗോള തലത്തിൽ തീവ്രവാദ പ്രവർത്തനത്തിനായി നീക്കിവെക്കണമന്ന് ലാദൻ വിൽപത്രത്തിൽ പറയുന്നു. ഏകശേദം 2.9 കോടി വിലവരുന്ന സ്വത്തുക്കളാണ് ജിഹാദിനായി മാറ്റിവെച്ചിരിക്കുന്നത്. സ്വത്തിന്റെ ഒരു ശതമാനം അല്‍ ഖ്വെയ്ദയുടെ മുതിർന്ന തലവനായ അബു ഹഫ്‌സ് അല്‍ മൗരിത്താനിക്ക് നൽകണമെന്നും വിൽപത്രത്തിൽ വ്യകതമാക്കുന്നുണ്ട്. നേരത്തെ 30,000 ഡോളർ മൗരിത്താനിക്ക് നൽകിയിട്ടുണ്ടെന്നും വിൽപത്രം പറയുന്നു.
പണമായാണോ മറ്റ് സ്വത്ത് വകകളായാണോ സ്വത്ത് സുഡാനിലുള്ളതെന്ന് ലാദൻ വിൽപത്രത്തിൽ
വ്യക്തമാക്കുന്നില്ല. സുഡാനിലെ ഇസ്ലാമിക യാഥാസ്ഥിതിക സര്‍ക്കാരിന്റെ അതിഥിയായി 5 വർഷത്തോളം ലാദൻ സുഡാനിൽ കഴിഞ്ഞിരുന്നു. തുടർന്ന് അമേരിക്കയുടെ സമ്മർദ്ദത്തെതുടർന്നാണ്
ലാദനെ നാടുകടത്താൻ സുഡാൻ സർക്കാർ ഉത്തരവിട്ടത്. തന്റെ മരണശേഷം ഭാര്യയെയും മക്കളെയും സംരക്ഷിക്കണമെന്ന് ലാദൻ വിൽപത്രത്തിലൂടെ പിതാവിനോടു പറയുന്നുണ്ട്.