റെയില്‍വേ വെബ്സൈറ്റിൽ അല്‍ ഖ്വെയ്ദയുടെ നുഴഞ്ഞു കയറ്റം

റെയില്‍വേ, വെബ്സൈറ്റ്, അല്‍ ഖ്വെയ്ദ, ഇന്ത്യ, അമേരിക്ക, ബാബറി മസ്ജിത് Railway, Website, Al Goidha, India, America, Babari Masjid
ന്യൂഡൽഹി| aparna shaji| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (11:48 IST)
ഇന്ത്യൻ റെയി‌ൽവേയുടെ ഔദ്യോഗിക ആവശ്യങ്ങ‌ൾക്കായുള്ള വെബ്സൈറ്റ് അല്‍ ഖ്വെയ്ദ ഹാക്ക് ചെയ്തു. റെയിൽ നെറ്റിന്റെ അനുബന്ധ വെബ്സൈറ്റിലാണ് ദക്ഷിണ ഏഷ്യയിലെ അല്‍ ഖ്വെയ്ദ മേധാവിയായ മൗലാന ആസിം ഉമർ നുഴഞ്ഞു കയറിയത്.

റെയിൽവേയുടെ ഭുസവാല്‍ ഡിവിഷന്റെ പേജ് ഹാക്ക് ചെയ്യുകയും അതില്‍ ഇന്ത്യക്കെതിരെ കുറിപ്പ് എഴുതി ചേർക്കുകയും ചെയ്തു. റെയിൽവെ വെബ്സൈറ്റിന്റെ ഔദ്യോഗിക പേജിൽ എഴുതിയ കുറിപ്പ് ഇന്ത്യയിലെ എല്ലാ മുസ്ലിങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇന്ത്യൻ ജനതയെ ജിഹാദുമായി കോർത്തിണക്കുന്നതിനാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിൽ മാത്രം എന്തുകൊണ്ടാണ് പ്രശ്നങ്ങ‌ൾ ഇല്ലാത്തതെന്നും മൗലാന ആസിം കുറിപ്പിൽ ചോദിക്കുന്നുണ്ട്.

അമേരിക്കയെയും അമേരിക്കയോട് കൂറുള്ള മറ്റു രാജ്യങ്ങ‌ളെയും തോൽപ്പിക്കണമെന്നും ഉമർ കുറിപ്പിൽ പറയുന്നു. ഇതിനോടൊപ്പം ഹാക്ക് ചെയ്ത സൈറ്റിൽ പതിനൊന്നു പേജുള്ള മറ്റൊരു കുറിപ്പും എഴുതി ചേർത്തിട്ടുണ്ട്. 1992ൽ ബാബറി മസ്ജിത് തകർക്കപ്പെട്ടതിന് ശേഷമാണ് ഉമർ ജിഹാദി എന്ന പേര് സാനുവള്‍ ഖാൻ സ്വീകരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :