സ്വത്തായി മൂന്ന് മൊബൈല്‍ ഫോണുകള്‍ മാത്രമുള്ള പ്രധാനമന്ത്രി!
കാഠ്മണ്ഡു|
WEBDUNIA|
PTI
PTI
സ്വന്തമായി മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒപ്പം ഒരു വാച്ചു ഒരു മോതിരവും. ബാങ്ക് ബാലന്‍സോ ഭൂസ്വത്തോ ഒന്നുമില്ല കൈയില്‍. നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയാണ് ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രധാനമന്ത്രിയായി വ്യത്യസ്തനാകുന്നത്. സ്വത്ത് വെളിപ്പെടുത്തുന്നതിന് ഭാഗമായാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഒരു ഐഫോണും രണ്ട് സാധാരണ മൊബൈല്‍ ഫോണുകളുമാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. ഇതില്‍ ഒരു ഫോണ്‍ കേടാണ്. മോതിരം സ്വര്‍ണമാണോ എന്ന് അദ്ദേഹത്തിന് തന്നെ വ്യക്തമല്ല.
75 കാരനാണ് കൊയ്‌രാള അവിവാഹിതനാണ്. ഫെബ്രുവരിയില്‍ ആണ് അദ്ദേഹം നേപ്പാള്‍ പ്രധാനമന്ത്രിയാകുന്നത്. പ്രധാനമന്ത്രി ആയശേഷം ശമ്പളം കിട്ടിയിട്ടില്ല. കിട്ടിയാല്‍ ഉടന്‍ ബാങ്ക് അക്കൌണ്ട് തുടങ്ങും അദ്ദേഹം.
കൊയ്‌രാളയെപ്പോലെ അല്ല അദ്ദേഹത്തിന്റെ സഹോദരങ്ങള്‍. അദ്ദേഹത്തിന്റെ ഏഴ് സഹോദരങ്ങളും സമ്പന്നരാണ്. കുടുംബ സ്വത്ത് ഭാഗം ചെയ്തപ്പോള്‍ തനിക്ക് ഒന്നും വേണ്ടെന്ന് കൊയ്‌രാള പറഞ്ഞു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് വാടകവീട്ടില്‍ ആയിരുന്നു തങ്ങിയിരുന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച കൊയ്‌രാള 601-അംഗ അസംബ്ലിയില്‍ 405 വോട്ട് നേടിയാണ് പ്രധാനമന്ത്രിയായത്. രാജഭരണം അവസാനിച്ച ശേഷമുള്ള ആറാമത്തെ പ്രധാനമന്ത്രിയാണ്. 1960-ല്‍ ജനാധിപത്യം നിരോധിച്ചപ്പോള്‍ സുശീല്‍ ഇന്ത്യയില്‍ അഭയം തേടിയിരുന്നു. വിമാനറാഞ്ചല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ട അദ്ദേഹം 16 വര്‍ഷം നേപ്പാളിന് പുറത്തായിരുന്നു.