സ്പെയിന്‍ രാജകുമാരി ക്രിസ്റ്റീനയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണം. ഇവരുടെ ഭര്‍ത്താവ് ഇനാകി ഉര്‍ദാന്‍ഗരിനെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ നൂസ് ഇന്‍സ്റിസ്റ്യൂട്ട് ജനങ്ങളില്‍ നിന്ന് ആറു മില്യണ്‍ യൂറോ പിരിച്ചെടുത്ത് ദുരുപയോഗം ചെയ്തു എന്നാണ് കേസ്. സ്പെയിന്‍ രാജാവ് ജുവാന്‍ കാര്‍ലോസിന്റെ മകളാണ് ക്രിസ്റ്റീന.
രാജകുമാരിയുടെ പേര് പറഞ്ഞാണ് ഈ എന്‍ജിഒ പലരേയും പറ്റിച്ചത്. ജനങ്ങളില്‍ നിന്ന് പണം പിരിക്കുകയും വിവിധ പദ്ധതികള്‍ക്കുള്ള കരാറുകള്‍ നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ ഇവയൊന്നും പ്രാവര്‍ത്തികമായില്ല.
ക്രിസ്റ്റീന ഏപ്രില്‍ 27ന് കോടതിയില്‍ ഹാജരാകണമെന്ന് ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്. 47കാരിയാണ് രാജകുമാരി. ഇവരുടെ ഭര്‍ത്താവ് ഉര്‍ദാന്‍ഗരിന്‍ ഒളിമ്പിക്സ് ഹാന്‍ഡ് ബോള്‍ കളിക്കാരന്‍ ആയിരുന്നു.