സേനയെ പിൻവലിക്കണം, അല്ലാത്ത പക്ഷം ഇന്ത്യയെ നാണം കെടുത്തും; ദോക് ലാ തർക്കത്തിൽ ചൈന

ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ ചർച്ചക്കില്ലെന്ന്​ ചൈന

CHINA,  INDIA,  GLOBEL TIMES,  SIKKIM,  MALAYALAM NEWS,  ബീജിങ്,  ചൈന,  ഇന്ത്യ,  സിക്കിം അതിര്‍ത്തി,  സിക്കിം
ബീജിങ്| സജിത്ത്| Last Modified ഞായര്‍, 16 ജൂലൈ 2017 (13:26 IST)
സിക്കിം അതിര്‍ത്തിയില്‍ സമാധാനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമത്തിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് ചൈന. ദോക്​ലാം മേഖലയിൽ നിന്ന്​ സൈന്യത്തെ പിൻവലിക്കാതെ അതിർത്തിയിലെ പ്രശ്​നങ്ങൾക്ക്​ഒരുതരത്തിലുമുള്ള പരിഹാരവുമുണ്ടാകില്ലെന്നാണ് ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് വ്യക്തമാക്കിയത്.

ചൈനയ്ക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഈ അതിർത്തി പ്രദേശം. അതുകൊണ്ടുതന്നെയാണ് അതിർത്തി കടന്ന് എത്തിയ സൈനികരെ പിൻവലിക്കണമെന്ന ചൈനയുടെ നിർദേശം ഇന്ത്യ കേട്ടതായി ഭാവിക്കാത്തത്. ഇത് സ്ഥിതിഗതികൾ കൂടുതൽ കുഴപ്പത്തിലേക്കും രൂക്ഷതയിലേക്കും എത്തിക്കുമെന്നും ചൈനീസ് മാധ്യമം മുന്നറിയിപ്പു നൽകുന്നു. നിലവിലെ സാഹചര്യത്തിൽ ഒരുതരത്തിലുള്ള ചർച്ചകൾക്കുമില്ലെന്നും വ്യക്തമാക്കി.

ഇന്ത്യയും ചൈനയും തമ്മിൽ കഴിഞ്ഞ മൂന്നാഴ്ചയായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഭൂട്ടാനും ഇന്ത്യയും
ചൈനയും ചേരുന്ന ട്രൈജംക്‌ഷനിലാണ് ഇപ്പോൾ വിവാദമുണ്ടായിട്ടുള്ളത്. ചൈന ഇവിടെ സോംപെൽറി ഭാഗത്ത് റോഡ് നിർമാണം തുടങ്ങിയതാണു പുതിയ വിവാദത്തിനു തുടക്കമായത്. ഭൂട്ടാൻ ഇതിനെ ആദ്യം എതിർത്തു. തൊട്ടു പിന്നാലെ ഇന്ത്യയും. തുടര്‍ന്നാണ് ദോക് ലാ ഭാഗത്ത് ഇന്ത്യ കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :