സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നു

ഡമാസ്‌കസ്| WEBDUNIA|
PRO
സിറിയയിലെ തീരദേശനഗരമായ ലഡാക്കിയയില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തുന്നു. ലെബനീസ് തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ റഷ്യന്‍ നിര്‍മിത മിസൈലുകളെ ലക്ഷ്യം വെച്ചാണ് ആക്രമണം. ഹിസ്ബുള്ള ഭീകരര്‍ക്ക് യുദ്ധോപകരണങ്ങള്‍ കൈമാറിയെന്ന് ബോദ്ധ്യപ്പെട്ടാല്‍ ആക്രമണം നടത്തുവെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ വര്‍ഷം മൂന്നുതവണ സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഇപ്പോള്‍ നടന്ന ആക്രമണത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് ഇനിയും വ്യക്തമല്ല. ഇതിനിടെ രാജ്യത്തെ രാസായുധ ഉത്പാദനസാമഗ്രികള്‍ സിറിയ പൂര്‍ണമായും നശിപ്പിച്ചെന്ന് രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു.) അറിയിച്ചു.

ആയിരം ടണ്ണോളം വരുന്ന രാസായുധശേഖരം പൂട്ടി മുദ്രവെച്ചെന്നും ഒ.പി.സി.ഡബ്ല്യു. അറിയിച്ചു. അടുത്തവര്‍ഷം പകുതിയോടെ ഇത് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യംമെന്ന് അധികൃതര്‍ അറിയിച്ചു. ആഗസ്ത് 21-ന് 1500-ഓളം പേരുടെ മരണത്തിനിടയാക്കിയ രാസായുധാക്രമണത്തെത്തുടര്‍ന്നാണ് സിറിയയ്‌ക്കെതിരെ ലോകമാകെ പ്രതിഷേധമുയര്‍ന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :