സിഖ് വൈദ്യന്‍ വെടിയേറ്റ് മരിച്ചു

പെഷവാര്‍| WEBDUNIA| Last Modified ശനി, 15 മാര്‍ച്ച് 2014 (10:20 IST)
PRO
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍പക്കുന്‍വാല പ്രവിശ്യയില്‍ സിഖ് വൈദ്യനും സഹായിയും വെടിയേറ്റുമരിച്ചു.

തോക്കുമായെത്തിയ നാലംഗസംഘം ചികിത്സാലയത്തില്‍ പരംജീത് സിങ്ങിനെയും സഹായി സഹിദ് ഖാനെയും വെടിവെക്കുകയായിരുന്നു. സംഭവത്തിനുശേഷം കൊലയാളികള്‍ ഓടിരക്ഷപ്പെട്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഈ വര്‍ഷം പ്രദേശത്ത് സിഖുകാര്‍ക്കെതിരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

ജനവരിയില്‍ മറ്റൊരു സിഖ് വൈദ്യനായ ഭഗ്വാന്‍ സിങ്ങും വെടിയേറ്റ് മരിച്ചിരുന്നു. ആക്രമണങ്ങളില്‍ സിഖ് സമൂഹം ആശങ്കയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :