ശസ്ത്രക്രിയക്കിടെ രോഗിയുടെ കരളില്‍ ഡോക്ടര്‍ സ്വന്തം പേര് എഴുതി!
ലണ്ടന്‍|
WEBDUNIA|
PRO
PRO
ശസ്ത്രക്രിയക്കിടെ രോഗിയുടെ കരളില്‍ സ്വന്തം പേര് എഴുതിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. ലണ്ടനിലെ ബെര്‍മിന്‍ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയിലെ ഡോക്ടര്‍ സൈമണ്‍ ബ്രാംഹാളിനെയാണ് സസ്പെന്റ് ചെയ്തത്.
ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ രോഗിയുടെ കരളില്‍ ഇയാള്‍ തന്റെ ചുരുക്കപേരായ ‘എസ് ബി‘യെന്ന് എഴുതുകയായിരുന്നു. ആര്‍ഗോണ്‍ ഗ്യാസ് ഉപയോഗിച്ചായിരുന്നു ഇത്.
ഈ രോഗിയെ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയപ്പോള്‍ മറ്റൊരു ഡോക്ടര്‍ ഇത് കണ്ടെത്തുകയായിരുന്നു എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഡോക്ടര്‍ ഇക്കാര്യം ആശുപത്രി അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
വൈദ്യശാസ്ത്ര ധാര്‍മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് ഡോക്ടറെ സസ്പെന്റ് ചെയ്തത്. അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.