വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയെ കോടതി വെറുതെവിട്ടു!

വേശ്യവൃത്തിക്കു നിര്‍ബന്ധിക്കുകയും നിരന്തരം ശാരീരിക പീഡനത്തിനിരയാക്കുകയും ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ കോടതി വെറുതെവിട്ടു

ഇസ്താംബൂള്‍, കൊലപാതകം, അറസ്റ്റ്, കോടതി isthambul, murder, arrest, court
ഇസ്താംബൂള്‍| സജിത്ത്| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (19:43 IST)
വേശ്യവൃത്തിക്കു നിര്‍ബന്ധിക്കുകയും നിരന്തരം ശാരീരിക പീഡനത്തിനിരയാക്കുകയും ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ കോടതി വെറുതെവിട്ടു. യുവതിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഉയര്‍ന്ന വന്‍ ജനപ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് സ്വന്തം ഭര്‍ത്താവായ ഹസ്സന്‍ കേരാബുലത്തിനെ കൊലപ്പെടുത്തിയ സിലേം എന്ന ഇരുപത്തിനാലുകാരിയായ യുവതിയെ വെറുതെ വിടാന്‍ കോടതി ഉത്തരവിട്ടത്.

തുര്‍ക്കിയിലാണ് സംഭവം നടന്നത്. കൊലപാതക കേസില്‍ 15വര്‍ഷത്തെ കഠിന തടവാണ് കോടതി യുവതിയ്ക്ക് വിധിച്ചത്. തുടര്‍ന്ന് കോടതി വിധിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയിരുന്നു. ഈ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നു വന്ന കോടതി വിധിയാണ് സിലേമിന് അനുകൂലമായത്.

തുര്‍ക്കി കറന്‍സിയായ 50,000 ലിറയുടെ ജാമ്യത്തിലും ജുഡീഷ്യല്‍ നിരീക്ഷണമെന്ന ഉപാധിയിലുമാണ് ഇവരെ കോടതി വെറുതെ വിട്ടത്. 2015നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തുര്‍ക്കിയിലെ ഒരു പ്രദേശത്തു മാത്രം ഒതുങ്ങിയിരുന്ന കേസ് ജനപ്രതിഷേധത്തോടെ തുര്‍ക്കി മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :