പ്രശസ്ത പോപ് ഗായിക ലേഡി ഗാഗയ്ക്ക് ഓസ്ട്രേലിയ എന്ന് കേട്ടാല്‍ ഇനി പേടി വരുമെന്ന അവസ്ഥയാണ്. ലോകം ആരാധിക്കുന്ന ഈ പോപ് സുന്ദരിയ്ക്ക് ഓസ്ട്രേലിയയില്‍ ലഭിച്ച മുട്ടയേറിന്റെ ഞെട്ടല്‍ മറക്കാനാവുന്നില്ല!
പുതിയ ആല്‍ബമായ “ബോണ്‍ ദിസ് വേ”യുടെ പ്രചാരണ പരിപാടികള്‍ക്കാണ് ഇരുപത്തിയഞ്ചുകാരിയായ ഗാഗ ഓസ്ട്രേലിയയില്‍ എത്തിയത്. സിഡ്നിയിലെ ഒരു നൈറ്റ് ക്ലബ്ബ് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഗാഗയ്ക്ക് നേരെ മുട്ടയേറ് നടത്തി.
ഗാഗ ഏറ് കൊള്ളാതെ രക്ഷപെട്ടു എങ്കിലും കാഴ്ചക്കാരായി നിന്നവര്‍ക്ക് മേല്‍ മുട്ടയഭിഷേകം നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗാഗയെ സിഡ്നി സര്‍ക്കാര്‍ പൌരത്വം നല്കി ആദരിച്ചിട്ട് അധിക കാലമായിട്ടില്ല. സ്വവര്‍ഗാനുരാഗികള്‍ക്കും ഹിജഡകള്‍ക്കും നല്കുന്ന അകമഴിഞ്ഞ പിന്തുണയ്ക്കുള്ള അംഗീകാരമായാണ് ഇവര്‍ക്ക് ഓസ്ട്രേലിയ പൌരത്വം നല്‍കിയത്.