ലെറ്റ രാജി വെച്ചു; ഇനി റെന്‍സി ഇറ്റലി ഭരിക്കും

റോം| WEBDUNIA| Last Modified ശനി, 15 ഫെബ്രുവരി 2014 (09:22 IST)
PRO
ഇറ്റലി പ്രധാനമന്ത്രി എന്‍റിക്കോ രാജിവെച്ചു. ഏറെ രാഷ്ട്രീയനാടകങ്ങള്‍ക്ക് ശേഷമാണ് ലെറ്റ രാജിവെച്ചത്. ഭരണകക്ഷിയായ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റ് മാറ്റിയോ റെന്‍സി പുതിയ പ്രധാനമന്ത്രിയാവും.

പത്തുമാസത്തെ ഭരണത്തിനൊടുവിലാണ് മധ്യവലതുപക്ഷ കൂട്ടുകക്ഷി ഭരണത്തിന് നേതൃത്വംനല്‍കിയ 47-കാരനായ ലെറ്റ പടിയിറങ്ങുന്നത്. സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ കരകയറ്റാന്‍ ലെറ്റയ്ക്കും ഏറെയൊന്നും ചെയ്യാനായിരുന്നില്ല. സ്വന്തം പാര്‍ട്ടിയും എതിരായതോടെ ലെറ്റ രാജിക്ക് നിര്‍ബന്ധിതനാവുകയായിരുന്നു.

സാല്‍വിയോ ബെര്‍ലുസ്‌ക്കോണി 2011-നവംബറില്‍ രാജിവെച്ചശേഷം ഇറ്റലിയില്‍ മൂന്നാമത് സര്‍ക്കാറാണ് 37-കാരനായ റെന്‍സിയുടെ നേതൃത്വത്തില്‍ വരാന്‍പോവുന്നത്. 2013-ലെ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേരിയ ഭൂരിപക്ഷത്തിലാണ് അധികാരത്തിലേറിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :