ലിബിയയില്‍ പ്രതിഷേധം: 25 പേര്‍ കൊല്ലപ്പെട്ടു

ബെന്‍‌ഗാസി| WEBDUNIA|
PRO
PRO
ലിബിയന്‍ നഗരമായ ബെ‌ന്‍‌ഗാസിയയില്‍ സര്‍ക്കാര്‍ അനുകൂല സായുധ സംഘത്തിനു നേരെ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. സംഘര്‍ഷത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ആയുധം ഉപേക്ഷിക്കണമെന്നും സായുധ സംഘങ്ങള്‍ ഉടന്‍ പിരിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടാണ് ഇരുന്നൂറോളം പേര്‍ വരുന്ന പ്രതിഷേധക്കാര്‍ ബെന്‍‌ഗാസിയിലെ ഷീല്‍ഡ് ബ്രിഗേഡിന്റെ ആസ്ഥാനത്ത് തടിച്ച് കൂടിയത്. പ്രതിഷേധക്കാരില്‍ ചിലര്‍ തോക്ക് കൈവശം വച്ചിരുന്നു.

ലിബിയിലെ സായുധ സംഘങ്ങള്‍ താഴേവെയ്ക്കണമെന്ന് നേരത്തെ മുതല്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :