റഷ്യയുമായുള്ള എല്ലാ സൈനിക സഹകരണവും ബ്രിട്ടന് നിര്‍ത്തിവച്ചു
ലണ്ടന്‍|
WEBDUNIA|
Last Modified ബുധന്‍, 19 മാര്‍ച്ച് 2014 (12:57 IST)
PRO
റഷ്യയുമായുള്ള എല്ലാ സൈനിക സഹകരണവും ബ്രിട്ടന് താത്കാലികമായി നിര്‍ത്തിവച്ചു. റഷ്യയിലേക്ക് ആയുധങ്ങള്‍ കയറ്റി അയ്ക്കാന്‍ അനുവദിച്ച ലൈസന്‍സുകളും മരവിപ്പിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് പറഞ്ഞു.
ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന് , അമേരിക്ക എന്നീ രാജ്യങ്ങള്‍ സംയുക്തമായി നടത്താന്‍ നിശ്ചയിച്ചിരുന്ന സംയുക്ത നാവികാഭ്യാസ പ്രകടനവും റഷ്യ വേണ്ടെന്നുവച്ചു. റഷ്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നടത്താനിരുന്ന സന്ദര്‍ശനവും റദ്ദാക്കിയതായി ഹേഗ് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അറിയിച്ചു.
അതേ സമയം ക്രിമിയയില്‍ വ്യാപകമായ ആക്രമം അഴിഞ്ഞാടുകയാണ്. ഉക്രൈന് സൈന്യം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ഉക്രൈന് സൈനികന് കൊല്ലപ്പെട്ടിരുന്നു.