യുവാവിന് ലൈംഗിക പീഡനം: ബ്രിട്ടീഷ് പൊതുസഭാ സ്പീക്കര്‍ അറസ്റ്റില്‍

ലണ്ടന്‍| WEBDUNIA|
PRO
PRO
യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബ്രിട്ടീഷ് പൊതുസഭാ സ്പീക്കര്‍ നിഗല്‍ ഇവാന്‍സ് ആം അറസ്റ്റിലായി. കഴിഞ്ഞ മേയില്‍ അറസ്റ്റിലായ ഡെപ്യൂട്ടി സ്പീക്കറെ രണ്ടാമതൊരു കേസിലാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

തനിക്കെതിരായ ആരോപണം നേരത്തെ നിഗല്‍ ഇവാന്‍സ് നിഷേധിച്ചിരുന്നു. ലങ്കാഷെയര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാളെ ചോദ്യം ചെയ്തു.

1992 മുതല്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ എംപിയാണ് ഈ 55 കാരന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :