ന്യൂഡൽഹി|
rahul balan|
Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (21:05 IST)
മ്യാൻമാറിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഇന്ത്യ-മ്യാൻമർ അതിർത്തിയാണെന്ന് കരുതുന്നു. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചനം അനുഭവപ്പെട്ടു. ഇന്ത്യന്‍ സമയം രാത്രി 7.25 ഓടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. ബംഗാൾ, അസം, ഡൽഹി, ബീഹാർ എന്നീ സംസ്ഥാനങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂകമ്പത്തേത്തുടര്‍ന്ന് ഡൽഹി, കൊൽക്കത്ത മെട്രോ റയിൽ സർവിസുകൾ നിർത്തിവെച്ചു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം