AISWARYA|
Last Modified ബുധന്‍, 17 മെയ് 2017 (16:27 IST)
മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ചിത്രം രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ മധ്യവയസ്ക്ക്നെതിരെ യുവതി ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്ന ഒരു വിഷയം. സിംഗപ്പൂരിലെ ഔട്ട്റം സ്റ്റേഷനില്‍ നിന്ന് ഹാര്‍ബര്‍ഫ്രണ്ടിലേക്ക് യാത്ര ചെയ്ത ഉമ മഹേശ്വരി യുവതിയാണ് കോച്ചിലെ എതിര്‍വശത്തെ സീറ്റില്‍ ഇരുന്ന മധ്യ വയസ്കന്
തന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് കണ്ടത്.
മൊബൈല്‍ ഫോണില്‍ സെര്‍ച്ച് ചെയുന്ന പോലെ കാണിച്ച് യുവതിയുടെ ഫോട്ടോ എടുക്കുകയായിരുന്നു. എന്നാല്‍ മെട്രോയുടെ വിന്‍ഡോ ഗ്ലാസില്‍ പ്രതിഫലിച്ച ദൃശ്യത്തില്‍ നിന്ന് തന്റെ ചിത്രമാണ് മൊബൈലില്‍ പകര്‍ത്തുന്നതെന്ന് യുവതി തിരിച്ചറിയുകയായിരുന്നു.
തുടര്‍ന്ന് യുവതി പരിശോധന എന്ന വ്യാജേന അവള് അയാളുടെ പ്രവൃത്തി മൊബൈലില്‍ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തന്നെ കയ്യോടെ പിടികൂടിയെന്ന് മനസ്സിലാക്കിയ ഇയാള്‍ പല തവണ മാപ്പപേക്ഷിച്ചുവെന്നും താന്‍ അയാള്‍ക്ക് സഹോദരിയെ പോലെയാണെന്ന് പറഞ്ഞതായും യുവതി ഫേസ്ബുക്കിലൂടെ പറഞ്ഞു.