മുന്‍ അമേരിക്കന്‍ സൈനികോദ്യോഗസ്ഥനെ ഉത്തരകൊറിയ മോചിപ്പിച്ചു

വാഷിങ്ടണ്‍ | WEBDUNIA| Last Modified ഞായര്‍, 8 ഡിസം‌ബര്‍ 2013 (10:44 IST)
PRO
ഒരുമാസം മുമ്പ് കസ്റ്റഡിയിലെടുത്ത മുതിര്‍ന്ന മുന്‍ അമേരിക്കന്‍ സൈനികോദ്യോഗസ്ഥനെ ഉത്തരകൊറിയ മോചിപ്പിച്ചു.

60 വര്‍ഷം മുമ്പ് നടന്ന കൊറിയന്‍ യുദ്ധത്തില്‍ തങ്ങളുടെ പൗരന്മാരെ കൊലപാതകം ചെയ്തെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത എണ്‍പത്തഞ്ചുകാരനായ മെറില്‍ ന്യൂമാനെയാണ് മോചിപ്പിച്ചത്. കൊറിയ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഒക്ടോബര്‍ 26- നാണ് ന്യൂമാനെ കസ്റ്റഡിയിലെടുത്തത്.

യുഎസ് വൈസ്പ്രസിഡന്‍റ് ജോ ബൈഡന്‍ ദക്ഷിണ കൊറിയ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് ന്യൂമാന്റെ മോചനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :