മാനഭംഗത്തിന് കോടതി ശിക്ഷവിധിച്ചു: സ്ത്രീകളോട് 10 വര്‍ഷം സംസാരിക്കരുത്!

ലണ്ടന്‍| WEBDUNIA|
PRO
PRO
ബ്രിട്ടന്‍‌കാരന് കോടതിയുടെ വ്യത്യസ്തമായ ശിക്ഷ. 10 വര്‍ഷത്തേക്ക് ഇയാള്‍ സ്ത്രീകളോട് സംസാരിക്കാന്‍ പാടില്ല എന്നാണ് ശിക്ഷവിധിച്ചിരിക്കുന്നത്. അജ്ഞാത സ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഡേവിഡ് ഡെലാഹന്‍‌ടി(56) എന്നയാള്‍ക്കാണ് ഈ ശിക്ഷാവിധി.

പൊതുസ്ഥലത്ത് ഇയാള്‍ സ്ത്രീകളോട് സംസാരിക്കാന്‍ പാടില്ല. പരിചയമില്ലാത്ത ഒരു സ്ത്രീയോട് ഡേവിഡ് ‘ഹലോ’ എന്ന പറഞ്ഞാല്‍ പോലും അത് കോടതി വിധിയുടെ ലംഘനമാകും. അടിയന്തരസാഹചര്യങ്ങളില്‍ മാത്രം സംസാരിക്കാം.

ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു 20കാരിയെ ഡേവിഡ് മാനഭംഗപ്പെടുത്തി എന്നാണ് കേസ്. സ്ത്രീയുടെ കവിളില്‍ ഇയാള്‍ ചുംബിച്ചു. താന്‍ ഒരു ബലാത്സംഗവീരന്‍ ആണെന്നും ജയിലില്‍ നിന്ന് ഇറങ്ങിയതേയുള്ളൂ എന്നും ഇയാള്‍ ആ യുവതിയോട് പറഞ്ഞ് പേടിപ്പിക്കുകയും ചെയ്തു.

ഇയാള്‍ക്ക് കോടതി ഒമ്പത് മാസം തടവും വിധിച്ചിട്ടുണ്ട്. 120 മണികൂര്‍ സാമൂഹ്യസേവനവും വിധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :