മണ്ടേലയുടെ നില അതീവ ഗുരുതരം; സംസ്കരിക്കുന്ന സ്ഥലം സംബന്ധിച്ച് ബന്ധുക്കളുടെ വഴക്ക്

പ്രിട്ടോറിയ| WEBDUNIA|
PTI
ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ്‌ നെല്‍സണ്‍ മണ്ടേലയുടെ രോഗവിമുക്തിക്കായി ലോകമൊട്ടാകെ പ്രാര്‍ഥനയോടെ കാത്തിരിക്കുമ്പോള്‍ അന്തിമ വിശ്രമം ഒരുക്കേണ്ട സ്‌ഥലം സംബന്ധിച്ച കാര്യത്തില്‍ കുടുംബാംഗങ്ങള്‍ തര്‍ക്കമെന്ന് റിപ്പോര്‍ട്ട്‌.

മണ്ടേലയുടെ ചെറുമകന്‍ മാന്‍ഡല മണ്ടേലയുടെ നേതൃത്വത്തില്‍ ഒരു സംഘം ജന്മസ്‌ഥലമായ എംവേസോ ഗ്രാമത്തില്‍ സംസ്‌കരിക്കണമെന്ന നിലപാട്‌ എടുക്കുമ്പോള്‍ മക്കളുടെ കുഴിമാടത്തിനരികില്‍ സംസ്‌ക്കരിച്ചാല്‍ മതിയെന്നാണ്‌ ബാക്കിയുള്ളവരുടെ അഭിപ്രായം.

മാന്‍ഡല പിതാവ്‌ മാക്‌ ഗാഥോ, അമ്മാവന്‍ തെംബേകിലേ ആന്റി മകാസിവേ എന്നിവരുടെ സംസ്‌ക്കരിക്കപ്പെട്ട മൃതശരീരങ്ങള്‍ മണ്ടേലയുടെ താമസസ്‌ഥലമായ ക്വുനുവില്‍ നിന്നും തോണ്ടിയെടുത്ത്‌ എംവേസോയില്‍ വീണ്ടും കുഴിച്ചിട്ടതു മുതലാണ്‌ വിവാദങ്ങള്‍ തുടങ്ങിയത്‌. നേരത്തേ ക്വിനുവില്‍ നിന്നും എടുത്തുകൊണ്ടുവന്ന ഭൗതീകാവശിഷ്‌ടങ്ങള്‍ അവിടെ തന്നെ നിക്ഷേപിക്കണമെന്ന്‌ കുടുംബാംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ മാന്‍ഡല യോഗത്തില്‍ നിന്നും കോപാകുലനായി പുറത്തു പോയെന്നാണ്‌ വാര്‍ത്ത പുറത്തുവിട്ട സ്‌റ്റാര്‍ പത്രം പറയുന്നത്‌.

എംവേസോയില്‍ വീണ്ടും അടക്കം ചെയ്‌തിരിക്കുന്നതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മക്കളുടെ കുഴിമാടത്തിനരികില്‍ തന്നെ തന്നെയൂം അടക്കം ചെയ്യണമെന്ന മണ്ടേലയുടെ മോഹം സഫലമാകില്ലെന്നാണ്‌ പത്രം പറയുന്നത്‌. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററില്‍ കഴിയുകയാണ് നെത്സണ്‍ മണ്ടേല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :