മകളുടെ മേല്‍ ജീപ്പ് ഓടിച്ചു കയറ്റിയ ശേഷം അല്‍മലേകി ലണ്ടനിലേക്ക് കടന്നിരുന്നു
ഫലേ ഹസന്‍ അല്‍മലേകി എന്ന ഇറാഖ് വംശജനാണ് മകള്‍ നൂര്‍ അല്‍മലേകിയിയെയും അവരുടെ കാമുകന്റെ മാതാവ് അമല്‍ ഖലാഫിനെയും ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. 2009 ഒക്ടോബര്‍ 20 ന് ആണ് കൊലപാതക ശ്രമം നടന്നത്. ജീപ്പിനടിയില്‍ പെട്ടതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന നൂര്‍ രണ്ടാഴ്ചയ്ക്ക് ശേഷം മരണമടഞ്ഞു. പരുക്കുകളോടെ അമല്‍ ഖലാഫ് രക്ഷപെട്ടു.മകളുടെ മേല്‍ ജീപ്പ് ഓടിച്ചു കയറ്റിയ ശേഷം അല്‍മലേകി ലണ്ടനിലേക്ക് കടന്നിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ അരിസോണയിലേക്ക് തിരികെ കൊണ്ടുവന്നു. തന്റെ മകള്‍ പാശ്ചാത്യരീതി പിന്തുടര്‍ന്നതാണ് കൊലപാതകം നടത്താന്‍ കാരണമെന്ന് ഇയാള്‍ കുറ്റസമ്മതവും നടത്തി.തൊണ്ണൂറുകളില്‍ അരിസോണയിലേക്ക് കുടിയേറിയ അല്‍മലേകി വീട്ടില്‍ ഇറാഖിലെ രീതി പിന്തുടരണമെന്നാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍, മകള്‍ രണ്ട് തവണ താന്‍ കൊണ്ടുവന്ന വിവാഹാലോചനകള്‍ നിരസിച്ചതും കാമുകനും കുടുംബത്തിനുമൊപ്പം മാറിത്താമസിച്ചതും അല്‍മലേക്കിയുടെ സമനില തെറ്റിച്ചിരുന്നു.