ജിദ്ദ|
Harikrishnan|
Last Modified വ്യാഴം, 1 മെയ് 2014 (16:06 IST)
മെര്‍സ് രോഗബാധയില്‍ സൗദിയില്‍ മരണം തുടരുന്നു. രണ്ട് പേര്‍കുടി മരിച്ചതോടെ ആകെ മരണസംഖ്യ ഇപ്പോള്‍ 107 ആയി. പുതുതായി 16 പേരില്‍ കൂടി രോഗബാധ കണ്ടെത്തിയതായും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രോഗബാധിതരുടെ എണ്ണം 361 ആയി. താബൂക്കിലും റിയാദിലുമാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. കുടുതലും അന്‍പത് വയസിന് മുകളിലുളളവര്‍ക്കാണ് മെര്‍സ് രോഗം ബാധിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പ് വ്യക്തമാക്കുന്നു.