റിയാദ്:|
VISHNU.NL|
Last Updated:
ചൊവ്വ, 29 ഏപ്രില്‍ 2014 (09:19 IST)
മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രൊം അഥവ മെര്‍സ് രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നു. ഗള്‍ഫ് മേഖലയ്ക്കാകെ
ആശങ്ക പടര്‍ത്തിക്കൊണ്ടാണ് രോഗത്തിന്റെ വ്യാപനം. രോഗം ബാധിച്ച് ആകെ മരണസംഖ്യ 102 ആയി ഉയര്‍ന്നത് അതീവ ഗൌരവത്തിലാണ് സൌദി ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ പുതുതായി പത്ത് പേരാണ് രോഗം മൂലം മരിച്ചത്. ജിദ്ദ, താബൂക്ക്, റിയാദ് എന്നിവിടങ്ങളിലുള്ളവരാണ് ഒടുവില്‍ മരിച്ച രോഗികളെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഈ മാസം
39 പേരാണ് മെര്‍സ് രോഗബാധ കാരണം സൗദിയില്‍ മരിച്ചത്.
പ്രതിരോധ നടപടികളുമായി സൗദി ആരോഗ്യമന്ത്രാലയം മുന്നോട്ടുപോകുന്നതിനിടെ കൂടുതല്‍ ജീവഹാനിയുണ്ടാകുന്നത് ആരോഗ്യമന്ത്രാലയത്തിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികള്‍ കൂടുതലുള്ള മെഖലകളിലാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഇന്ത്യ വേണ്ടത്ര ഗൌരവം കാണിച്ചിട്ടില്ല.