ഭരണത്തെ ചോദ്യം ചെയ്തു; രാഷ്ടീയപ്രവര്ത്തകന് 300 ചാട്ടയടിയും തടവുശിക്ഷയും
റിയാദ്|
WEBDUNIA|
Last Modified തിങ്കള്‍, 16 ഡിസംബര്‍ 2013 (17:17 IST)
PRO
ജനാധിപത്യ ഭരണകൂടത്തിന് വേണ്ടി വാദിച്ച രാഷ്ട്രീയപ്രവര്ത്തകന് സൗദി കോടതിയുടെ 300 ചാട്ടയടിയും നാല് വര്‍ഷത്തെ തടവ് ശിക്ഷയുമെന്ന് റിപ്പോര്‍ട്ട്
സൗദിയിലെ രാജവാഴ്ചയേയും ഭരണഘടനയേയും ചോദ്യം ചെയ്തതിനാണത്രെ. കടുത്ത ശിക്ഷയ്ക്ക് വിധിച്ചത്. സൗദി സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ്സ് അസോസിയേഷന് അംഗമായ ഒമര്‍-അല്‍-സയീദ് ആണ് കഠിന ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടത്.
എന്നാല്‍ ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് പ്രതികരിക്കാന്‍ ബന്ധപ്പെട്ട വൃത്തങ്ങള്‍ വിസമ്മതിച്ചു. സൗദി ജനാധിപത്യ ഭരണത്തിലേയ്ക്ക് മാറണമെന്ന് ആവശ്യപ്പെടുന്ന ഒട്ടേറെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കടുത്ത ശിക്ഷയാണ് രാജ്യത്ത് വിധിയ്ക്കുന്നതെന്ന് സംഘടനകള്‍ ആരോപിക്കുന്നുണ്ട്.