സൗദിയില്‍ ഇഖാമ, തൊഴില്‍ നിയമലംഘകരായ ആയിരക്കണക്കിന് ഇത്യോപ്യക്കാര്‍ സുരക്ഷാ വകുപ്പുകള്‍ക്കു മുന്നില്‍ കീഴടങ്ങി. കീഴടങ്ങിയവരില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
ഇവരെ എത്രയും വേഗം സ്വദേശത്തേക്കു തിരിച്ചയയ്ക്കും. റിയാദിലെ മന്‍ഫൂഹ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അനധികൃത താമസക്കാരായ ഇത്യോപ്യക്കാര്‍ക്കു കീഴടങ്ങാന്‍ അധികൃതര്‍ അവസരം നല്‍കിയിരുന്നു.
മറ്റു പ്രദേശങ്ങളിലേക്കു നിയമലംഘകര്‍ നുഴഞ്ഞുകയറാതിരിക്കാന്‍ ദ്രുത കര്‍മസേന പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.