ബൈബിള്‍ ഖുറാന്റെ തരംതാണ പകര്‍പ്പ്: ബോസ്‌റ്റണ്‍ പ്രതി

ബോസ്‌റ്റണ്‍| WEBDUNIA|
PTI
PTI
ബോസ്‌റ്റണ്‍ മാരത്തോണ്‍ ഇരട്ടസ്‌ഫോടനക്കേസിലെ പ്രതികളിലൊരാളായ തമര്‍ലാന്‍ സര്‍നേവ്‌ ബൈബിളിനേയും യുഎസിനേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍. ഇയാ‍ളുടെ അയല്‍ക്കാരനാണ് ഇക്കാര്യം ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.

ബൈബിള്‍ ഖുറാന്റെ തരംതാണ പകര്‍പ്പാണ്. യു എസ് അത് മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണെന്നും 26കാരനാ‍യ തമര്‍ലാല്‍ അഭിപ്രായപ്പെട്ടിരുന്നു. ബോസ്‌റ്റണ്‍ സ്‌ഫോടന കേസിലെ പ്രധാനപ്രതിയെന്ന്‌ സംശയിക്കുന്ന തമര്‍ലാലിനെ പൊലീസ്‌ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

ഇയാളുടെ സഹോദരനും കൂട്ടുപ്രതിയുമായ സൊഖര്‍ സര്‍നേവ്‌ (19) ഗുരുതരമായി പരുക്കേറ്റ്‌ ചികിത്സയിലാണ്‌. ഇയാള്‍ക്ക് ബോധം തിരിച്ചുകിട്ടി എന്നാണ് റിപ്പോര്‍ട്ട്. തൊണ്ടയില്‍ ഗുരുതരമായി പരുക്കേറ്റ ഇയാള്‍ അന്വേഷണസംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് എഴുതിയാണ് ഉത്തരം നല്‍കുന്നത്. റഷ്യയില്‍ നിന്ന്‌ പത്ത്‌ വര്‍ഷം മുന്‍പ്‌ യുഎസിലേക്ക്‌ കുടിയേറിയവരാണ്‌ ഈ ചെക്നിയന്‍ സഹോദരന്മാര്‍. ബോസ്റ്റണ്‍ സ്‌ഫോടനത്തില്‍ മൂന്ന്‌ പേര്‍ കൊല്ലപ്പെടുകയും 600 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :