ബംഗ്ലാദേശ് ബോട്ട് അപകടം: 70 മരണം; മരിച്ചവരില്‍ 20ലധികം കുട്ടികളും

ധാക്ക| Joys Joy| Last Modified ചൊവ്വ, 24 ഫെബ്രുവരി 2015 (09:59 IST)
ബംഗ്ലാദേശില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 70 ആയി. മരിച്ചവരില്‍ 20തോളം കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം ആയിരുന്നു 140ഓളം യാത്രക്കാര്‍ സഞ്ചരിച്ച ബോട്ട് പദ്മ നദി മുറിച്ചു കടക്കുന്നതിനിടയില്‍ മറിഞ്ഞത്.

ധാക്കയില്‍ നിന്ന് 25 മൈല്‍ വടക്കു പടിഞ്ഞാറായാണ് അപകടം നടന്ന സ്ഥലം. 130ല്‍ അധികം നദികളുള്ള ബംഗ്ലാദേശില്‍ ബോട്ട് മറിഞ്ഞ് അപകടം ഉണ്ടാകുന്നത് സ്ഥിരമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :