ബംഗ്ലാദേശ് ജമാ അത്തെ ഇസ്ലാമി നേതാവ് ഖാദര്‍ മുല്ലയെ തൂക്കിക്കൊന്നു
ധാക്ക|
WEBDUNIA|
Last Modified വെള്ളി, 13 ഡിസംബര്‍ 2013 (10:43 IST)
PRO
ബംഗ്ലാദേശ് ജമാ അത്തെ ഇസ്ലാമി നേതാവ് ഖാദര്‍ മുല്ലയെ ബംഗ്ലാദേശ് സര്‍ക്കാര്‍ തൂക്കിക്കൊന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരകാലം മുതല്‍ നടത്തിയ അക്രമസംഭവങ്ങള്‍ കണിക്കലെടുത്ത് സുപ്രീം കോടതിയാണ് വധശിക്ഷ വിധിച്ചത്.
ഐക്യരാഷ്ട്രസഭയുടെ എതിര്‍പ്പ് അവഗണിച്ചാണ് നടപടി. ധാക്ക സെന്‍ട്രല്‍ ജയിലിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. 1971ലെ ബംഗാദേശ് വിമോചന യുദ്ധകാലത്ത് പാക്ക് സൈനികരുമായി സഹകരിച്ചു എന്നതാണ് പ്രധാന ആരോപണം.
42 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിമോചന യുദ്ധത്തിന്റെ പേരില്‍ ഒരാളെ യുദ്ധക്കുറ്റം ചുമത്തി തൂക്കിക്കല്ലുന്നത്. കഴിഞ്ഞവ്യാഴാഴ്ച നടപ്പാക്കാനിരുന്ന വധശിക്ഷ പുനപരിശോധനാ ഹര്‍ജിയെത്തുടര്‍ന്ന് സുപ്രീം കോടതി സ്റ്റേ ചെയ്‌തിരുന്നു.
ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞുവച്ചെങ്കിലും വ്യാഴാഴ്ച വിധി നടപ്പാക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കും