ഫ്രാൻസ് തിരിച്ചടിക്കുന്നു. സിറിയയിൽ ഐ എസ് കേന്ദ്രങ്ങളിൽ ആക്രമണം

France, Paris, ISIS, Syria, ഫ്രാൻസ്, ഐ എസ്,ഫ്രൻസ്വെ ഒലോൻദ്
ദമാസ്കസ്| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (10:24 IST)
ഫ്രാൻസ് തിരിച്ചടിക്കുന്നു. സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രങ്ങളിൽ ഫ്രഞ്ച് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. റാഖ്‌ക കേന്ദ്രമാക്കി നടത്തിയ വ്യോമാക്രമണത്തിൽ വലിയ നശനഷ്ടവും ആളപായവും ഉണ്ടായതായാണ് സൂചന.

ഐ എസ് നടത്തിയ ആക്രമണത്തിൽ ഫ്രാൻസ് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ഫ്രൻസ്വെ ഒലോൻദ് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിറിയയിൽ ഐ എസ് ശക്തികേന്ദ്രങ്ങളിൽ ഫ്രഞ്ച് വിമാനങ്ങൾ ആക്രമണം നടത്തിയിരിക്കുന്നത്.

129 പേരാണ് പാരീസിൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. വളരെ ആസൂത്രിതമായാണ് ഐ എസ് ഭീകരർ ഫ്രൻസിൽ ആക്രമണം അഴിച്കുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. ജിഹാദി ജോണിന്റെ കൊലപാതകത്തെ തുടന്ന് പെട്ടെന്നുണ്ടായ പ്രകോപനമല്ല ഈ ആക്രമണത്തിനു പിന്നിൽ എന്നാണ് വിലയിരുത്തൽ. ഏറെ നാൾ സമയമെടുത്ത് ആസൂത്രണം ചെയ്ത അക്രമണ പദ്ധതിയാണ് പരീസിൽ നടപ്പാക്കിയതെന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :