ഫേസ്ബുക്കില്‍ നിന്നും മോചനത്തിനായി 200 ഡോളര്‍

ബേസ്റ്റണ്‍| WEBDUNIA|
PRO
ഫേസ്ബുക്കിന്റെ പിടിയില്‍ നിന്നും ഒരു പിതാവ്‌ കൗമാരക്കാരിയായ മകളെ 200 ഡോളര്‍ കൈക്കൂലി നല്‍കി മോചിപ്പിച്ചു. മകളുമായി ഇതിനായി ഒരു കരാര്‍ ഉണ്ടാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‌തു.

പോള്‍ ബയര്‍ എന്നയാളാണ്‌ മകളുമായി ഈ കരാറില്‍ ഒപ്പുവച്ചത്‌. അഞ്ചു മാസക്കാലം 14കാരിയായ മകള്‍ ഫേസ്‌ബുക്കില്‍ കയറില്ല. പകരം മകള്‍ക്ക് 50 ഡോളറും ജൂണില്‍ കരാര്‍ അവസാനിക്കുന്നതിനു മുന്‍പ്‌ 150 ഡോളറും നല്‍കണം.

കരാറിന്റെ മറ്റൊരു ഭാഗമായി മകള്‍ തന്റെ പാസ്‌വേര്‍ഡും യൂസര്‍നേമും പിതാവിനു നല്‍കണം, ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ താല്‍ക്കാലികമായി ഡീയാക്‌ടിവേറ്റ്‌ ചെയ്യുകയും വേണം.

അനാവശ്യമായി ഫേസ്‌ബുക്കില്‍ സമയം ചെലവഴിക്കുന്നുവെന്ന്‌ തന്റെ മകള്‍ക്കു തോന്നിയതു മൂലമാണ്‌ ഇത്തരമൊരു കരാര്‍ പ്രാബല്യത്തിലാക്കാന്‍ സാധിച്ചതെന്ന്‌ പോള്‍ അവകാശപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :