വെറും ഒമ്പത് വയസ്സ് മാത്രം പ്രായമുള്ള ബ്രിട്ടിഷ് ബാലികയാണ് തന്റെ പാവക്കുട്ടിയുടെ പാസ്പോര്‍ട്ടില്‍ ടര്‍ക്കിയില്‍ പ്രവേശിച്ചത്. സൌത്ത് വേല്‍സിലെ എമിലി ഹാരിസ് എന്ന ബാലികയാണ് ടര്‍ക്കി വിമാനത്താവള അധികൃതരുടെ അശ്രദ്ധയെ തുടര്‍ന്ന് ഇത്തരത്തില്‍ രാജ്യത്ത് പ്രവേശിക്കാന്‍ ഇടയായത്.
അവധി ആഘോഷിക്കാനാണ് എമിലിയും കുടുംബവും ടര്‍ക്കിയിലേക്ക് പോയത്. ഒപ്പം പാവക്കുട്ടിയേയും കൊണ്ടുപോയി. തന്റെ പാവക്കുട്ടിക്ക് വേണ്ടി എമിലി സ്വന്തമായി ഒരു പാസ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. അതില്‍ പാവക്കുട്ടിയുടെ പടവും ഒട്ടിച്ചു.
ഇവര്‍ ടര്‍ക്കിയില്‍ എത്തിയപ്പോള്‍ എമിലിയുടെ അമ്മ വിമാനത്താവള അധികൃതര്‍ക്ക് അബദ്ധത്തില്‍ കൈമാറിയത് പാവക്കുട്ടിക്ക് വേണ്ടി തയ്യാറാക്കിയ പാസ്‌പോര്‍ട്ടായിരുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ ഈ പാസ്‌പോര്‍ട്ടില്‍ സീല്‍ പതിച്ച് നല്‍കുകയും ചെയ്തു.
ഇത്തരം ചെറിയ അശ്രദ്ധ വീഴ്ച വന്‍ സുരക്ഷാപാളിച്ചകളിലേക്ക് നയിക്കുമെന്ന വിമര്‍ശനങ്ങളാണ് ഈ വാര്‍ത്തയെ തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്നത്.