പാകിസ്ഥാന്റെ പുതിയ പ്രസിഡന്റ് ഇന്ത്യന്‍ വംശജനായ മംനൂണ്‍ ഹുസൈന്
ഇസ്ലാമാബാദ്|
WEBDUNIA|
PRO
PRO
ഇന്ത്യന്‍ വംശജനായ മംനൂണ്‍ ഹുസൈന് പാകിസ്ഥാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷമായ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതാണ് മംനൂണിന് ഗുണകരമായത്.
തെരെഞ്ഞെടുപ്പ് നേരത്തെയാക്കിയതില്‍ പ്രതിഷേധിച്ചാണ് നിലവിലെ പാക് പ്രസിഡന്റായ ആസിഫലി സര്‍ദാരിയുടെ നേതൃത്വത്തിലുള്ള പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. ഓഗസ്റ്റ് ആറിനാണ് പാകിസ്ഥാനില്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. സെപ്തംബര്‍ എട്ടിന് പുതിയ പ്രസിഡന്റ് മംനൂണ്‍ ചുമതലയേല്‍ക്കുന്നതോടെ ആസിഫലി സര്‍ദാരി സ്ഥാനമൊഴിയും.
ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള തെഹരിക ഇന്‍സാഫ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി വജിയുദ്ദിന് അഹമ്മദായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മംനൂണിന്റെ പ്രധാന എതിരാളി. പാക് പാര്‍ലമെന്റിന്റെ ദേശീയ അസംബ്ലി, സെനറ്റ് എന്നീ സഭകളും നാല് പ്രവിശ്യ അസംബ്ലികളും ചേര്‍ന്ന ഇലക്ടറല്‍ കോളേജാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
മംനൂണ്‍ ഹുസൈന് പാകിസ്ഥാന്റെ പന്ത്രണ്ടാമത്തെ പ്രസിഡന്റാണ്. ജനനം കൊണ്ട് മംനൂണ്‍ ഇന്ത്യന്‍ വംശജനാണ്. ഇന്ത്യയിലെ ആഗ്രയിലാണ് മംനൂണ്‍ ജനിച്ചത്. കറാച്ചിയിലെ വ്യവസായിയായ മംനൂണ്‍ ഹുസൈന്, നവാസ് ഷെരീഫ് പ്രധാന മന്ത്രിയായിരുന്നപ്പോള്‍ സിന്ധിലെ ഗവര്‍ണറായിരുന്നു.