ദേവയാനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും; അമേരിക്ക
ന്യൂഡല്‍ഹി|
WEBDUNIA|
PRO
ദേവയാനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേവയാനിയുടെ അഭിഭാഷകന്‍ അമേരിക്കന്‍ കോടതിയെ സമീപിച്ചു.
ദേവയാനിക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്നും പൂര്‍ണനയതന്ത്ര പരിരക്ഷയുണ്ടെന്നും അഭിഭാഷകന്‍ യുഎസ് കോടതിയില്‍ എഴുതി നല്‍കി. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ സ്ഥിരാംഗമാണ് ദേവയാനി. അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടതിനാലാണ് ദേവയാനി ഇന്ത്യയിലേക്ക് മടങ്ങിയത്.
അതിനിടെ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ദേവയാനി വിദേശകാര്യ മന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. രാജ്യം നല്‍കിയ പിന്തുണയ്ക്ക് ദേവയാനി നന്ദി രേഖപ്പെടുത്തി. എന്നാല്‍ ദേവയാനിക്ക് നിലവില്‍ നയതന്ത്ര പരിരക്ഷയില്ലെന്നും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.
വിചാരണയ്ക്കല്ലാതെ ദേവയാനിക്ക് മടങ്ങിയെത്താന്‍ കഴിയില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദേവയാനിയെ മടക്കി അയച്ച നടപടിക്കു പകരം അതേ റാങ്കിലുള്ള യുഎസ് ഉദ്യോഗസ്ഥനെ തിരിച്ചുവിളിക്കാനുള്ള ഇന്ത്യന്‍ നിര്‍ദേശം ഖേദകരമാണെന്നും ഉദ്യോഗസ്ഥനെ ഉടന്‍ പിന്‍വലിക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.