ജോന് കെറിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയുണ്ട്; ഇസ്രായേല്‍ പ്രധാനമന്ത്രി
ജെറുസലേം|
WEBDUNIA|
PRO
പാലാസ്തീനുമായിട്ടുള്ള സമാധാന ചര്‍ച്ച പരിപൂര്ണവിജയമായില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ സന്ദര്‍ശനത്തില്‍ തങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പലസ്തീന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് വെസ്റ്റ്ബാങ്കില്‍ 3,500 വീടുകള്‍ കൂടി നിര്‍മിക്കുമെന്ന് കഴിഞ്ഞയാഴ്ച ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സമാധാന ചര്‍ച്ച വഴിമുട്ടിയ സാഹചര്യത്തിലാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കായി കെറി വീണ്ടുമെത്തുന്നത്.
ചൊവ്വാഴ്ച ഇസ്രായേലിലെത്തിയ കെറി, നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്ന് കെറി പ്രതീക്ഷ പ്രകടിപ്പിച്ചു. പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസുമായും കെറി കൂടിക്കാഴ്ച നടത്തുന്നുണ്ട്.