ടോക്യോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. രാജ്യത്തിന്റെ വടക്കന്‍ തീരത്തെ ഹോന്‍ഷു ദ്വീപിലാണ് ചലനം അനുഭവപ്പെട്ടത്. എന്നാല്‍ സുനാമി മുന്നറിയിപ്പില്ല. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. നാമീയില് നിന്ന് 50 കിലോമീറ്റര്‍ മാറി 50 കിലോമീറ്റര്‍ ആഴത്തിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ചലനത്തില്‍ ഫുകുഷിമ ആണവനിലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.