പിറ്റ്സ്ബർഗ്|
rahul balan|
Last Modified ഞായര്‍, 12 ജൂണ്‍ 2016 (14:48 IST)
ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് റിപ്പബ്ലിക്കൻ പ്രസിഡൻറ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് രംഗത്ത്.
ചൈന ഏറ്റവും വലിയ
വഞ്ചകനാണെന്നും മെക്സികോ ചൈനയുടെ ചെറിയ പതിപ്പാണെന്നും ട്രംപ് ആരോപിച്ചു. പിറ്റ്സ്ബർഗ് സിറ്റിയിൽ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ ജപ്പാൻ, ജർമനി, സൗദി അറേബ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും ട്രംപ് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
ചൈന അമേരിക്കയിലേക്ക് സ്റ്റീൽ ഉത്പന്നങ്ങൾ തള്ളരുത്. ഇത്തരം നീക്കങ്ങളിലൂടെ രാജ്യത്തിന്റെ ബൗദ്ധിക സ്വത്ത് അവർ കവർന്നെടുക്കുകയാണ്. ഇതില്‍ നിന്നും പിന്മാറിയില്ലെങ്കിൽ ചൈനക്കെതിരെ നികുതി ചുമത്തും. ഇത് വൺവെ നഗരമാണെന്നും ട്രംപ് പരിഹസിച്ചു.
ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡൻറ് ഒബാമയെയും ട്രംപ് വിമർശിച്ചു. രാജ്യത്തെ വിഭജിക്കുന്നയാളും കഴിവില്ലാത്തവനും ആണ് ഒബായെന്നും ട്രംപ് ആക്ഷേപിച്ചു.