ചിലിയില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് കുഞ്ഞിനെ ഫേസ്ബുക്കിലൂടെ വിറ്റത്. 113 ഡോളറിനായിരുന്നു കച്ചവടം ഉറപ്പിച്ചത്. പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മയുടെയും സഹോദരിയുടേയും സഹായത്തോടെയായിരുന്നു വില്പന. ഇവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് വില്പന നടന്നത്. കുഞ്ഞിനെ അബോര്‍ട്ട് ചെയ്ത് കളയാന്‍ പെണ്‍കുട്ടിയുടെ സഹോദരി ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറല്ലെങ്കില്‍ വില്‍ക്കണം എന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു ഫേസ്ബുക്ക് വഴി കുഞ്ഞിനെ വില്പനയ്ക്ക് വച്ചത്.