ബാഗ്ദാദ്|
WEBDUNIA|
Last Modified വ്യാഴം, 26 ഡിസംബര്‍ 2013 (09:50 IST)
PRO
ക്രിസ്മസ് ദിനത്തില്‍ ഇറാഖില്‍ രണ്ടിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 37 പേര് കൊല്ലപ്പെട്ടു. ബാഗ്ദാദിനടുത്ത് ദോരയില്‍ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്.
പള്ളിയില്‍ കുര്‍ബാന നടക്കുന്ന സമയത്തുണ്ടായ സ്ഫോടനത്തില്‍ 26 പേര് കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിന് തൊട്ടുമുന്‍പ് ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തിന് സമീപത്തെ ചന്തയിലുണ്ടായ സ്ഫോടനത്തില്‍ പതിനൊന്ന് പേര് മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടത്തിട്ടില്ല. ബാഗ്ദാദില്‍ ദിനം പ്രതി നിരവധി പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത്.