കൊറിയയില്‍ യുദ്ധസമാനമായ സാഹചര്യം. കൊറിയകള്‍ക്കിടയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണിത്. ഇനി പ്രകോപനമുണ്ടായാല്‍ ആക്രമിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്കി. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയിലൂടെയാണ് ഉത്തരകൊറിയ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ദക്ഷിണ കൊറിയയുമായി നടത്തുന്ന വ്യവസായ കോപ്ലക്സ് അടച്ചുപൂട്ടുമെന്നും ഉത്തര കൊറിയ മുന്നറിയിപ്പ് നല്കി. ഉത്തരകൊറിയയുടെ അതിര്‍ത്തിക്ക് അകത്തുള്ള വ്യവസായ കോംപ്ലക്സ് 2004ല്‍ ഉഭയകക്ഷി സഹകരണത്തോടെ ആരംഭിച്ചതാണ്. മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കും ദക്ഷിണ കൊറിയക്കും നേരെ പ്യോഗ്യാംഗില്‍ മിസൈല്‍ യൂണിറ്റുകള്‍ സജീവമാക്കിയിട്ടുണ്ട്. വ്യവസായ കോപ്ലക്സ് അടച്ചുപൂട്ടുന്നതോടെ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധം ആശങ്കാജനകമാകുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രകോപന നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ഉത്തരകൊറിയ കൂടുതല്‍ ഒറ്റപ്പെടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉത്തരകൊറിയ തങ്ങള്‍ക്കെതിരെ യുദ്ധാവസ്ഥ പ്രഖ്യാപിച്ചത് കാര്യമാക്കേണ്ടെന്ന് ദക്ഷിണ കൊറിയ പറയുമ്പോഴും അങ്ങേയറ്റം ജാഗ്രത പുലര്‍ത്താന്‍ സ്വന്തം സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആ യുധമെടുക്കാന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജെന്‍ യുന്‍ ആഹ്വാനം ചെയ്തതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച്ച പ്യോംഗ്യാഗ് പ്രധാന സ്ക്വയറില്‍ ജനങ്ങള്‍ ഒത്തുകൂടി തങ്ങളുടെ നേതാവിന് പിന്തുണ പ്രഖ്യാപിച്ചു.