ലിമ|
WEBDUNIA|
Last Modified ബുധന്‍, 23 ജൂണ്‍ 2010 (17:19 IST)
പെറുവിലെ ആമസോണ്‍ ബേസിനിലെ തീ പാറുന്ന രാഷ്ട്രീയ നേതാവാണ് ചാള്‍സ് സെവാലോസ്. കിസ്സിംഗ് നേതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ. എന്തുകൊണ്ടെന്നല്ലെ? എവിടെച്ചെന്നാലും അദ്ദേഹത്തിന് മധുര ചുംബനങ്ങള്‍ നല്‍കാന്‍ സ്ത്രീ ജനങ്ങള്‍ മല്‍സരിക്കുകയായിരുന്നു.
എന്നാല്‍ ഒരു സുപ്രഭാതത്തില്‍ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ഇപ്പോള്‍ സ്ത്രീകള്‍ അദ്ദേഹത്തെ കണ്ടാല്‍ അടിവസ്ത്രം ഊരി എറിയുന്ന സ്ഥിതി വരെയായി. തന്‍റെ പാര്‍ട്ടിയുടെ പ്രകടന പരിപാടികളില്‍ പങ്കെടുക്കുന്ന സാല്ലോവിനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരവധി തവണ സ്ത്രീകള്‍ പാന്‍റീസ് ഊരി എറിഞ്ഞത്രെ!
പാട്ടുപാടുന്നതിനിടെ പതിവായി സ്ത്രീകളുടെ അടിവസ്ത്ര ഏറ് ഏറ്റുവാങ്ങിയിരുന്ന വെല്‍ഷ് ഗായകന്‍ ടോം ജോണിന്‍റെ അവസ്ഥയിലായി ഇപ്പോള്‍ സാല്ലോവിനും. അടിവസ്ത്രം വായുവില്‍ പറക്കുന്നത് രാജ്യത്തെ രാഷ്ട്രീയത്തിന്‍റെ അധപതനത്തെയാണ് കാണിക്കുന്നതെന്ന് താടിവച്ച ബുദ്ധിജീവികള്‍ തലസ്ഥാനമായ ലിമയിലിരുന്നുകൊണ്ട് വിലപിക്കുന്നുണ്ട്.
“ഇത് വളരെ പെട്ടന്നായിരുന്നു, ഞാന്‍ ഒന്നും അവരോട് ചോദിച്ചില്ല, പക്ഷെ അടുത്ത നിമിഷം ഒരു ജോഡി മഞ്ഞ നിറമുള്ളവ എന്‍റെ നേരെ വരുന്നു, ഇത് കണ്ട മറ്റൊരു സ്ത്രീ മറ്റൊരു ജോഡി എനിക്ക് നേരെയെറിഞ്ഞു” - സാല്ലോവിന്‍റെ വാക്കുകളില്‍ അമര്‍ഷവും നിരാശയും ഒരു പോലെ കാണാമായിരുന്നു. മെയ്‌നാസ് മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കാനിരിക്കുകയാണ് സെവാല്ലോസ്.