കാനില്‍ ഹോളിവുഡ്‌ താരങ്ങള്‍ക്കു നേരെ വെടിവയ്പ്പ്

കാന്‍| WEBDUNIA|
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഹോളിവുഡ്‌ താരങ്ങള്‍ക്കു നേരെ വെടിവയ്പ്പ്‌. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഒരു ഫ്രഞ്ച്‌ ടിവി ഇന്റര്‍വ്യൂവിനിടെയാണു വെടിവയ്പ്പുണ്ടായത്. ഹോളിവുഡ്‌ താരങ്ങളായ ക്രിസ്റ്റോഫ്‌ വാള്‍ട്സും, ഡാനിയല്‍ ഓട്യുവിളുമാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്.

കടല്‍ത്തീരത്തു നിര്‍മിച്ച സെറ്റിലായിരുന്നു അഭിമുഖം നടത്തിയത്‌. വെടിവയ്പ്പുണ്ടായതിനെ തുടര്‍ന്ന്‌ താരങ്ങള്‍ ചിതറിയോടി.

സ്ഥലത്തുണ്ടായിരുന്ന സുരക്ഷാഭടന്മാര്‍ പിന്നീട് അക്രമിയെ കീഴടക്കി. അക്രമിയെ അറസ്റ്റ്‌ ചെയ്തതിന് ശേഷം അഭിമുഖം തുടര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :