ഓസ്കര്‍ 2015: ജെ കെ സിമ്മണ്‍സ് മികച്ച സഹനടന്‍, പട്രീഷ്യ ആര്‍ക്കെറ്റ് സഹനടി

ലോസ് ആഞ്ചലസ്| Joys Joy| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (10:15 IST)
എണ്‍പത്തിയേഴാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍ പ്രഖ്യാപിക്കുകയാണ്. മികച്ച സഹനടനുള്ള പുരസ്കാരം വിപ്‌ലാഷ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജെ കെ സിമ്മണ്‍സ് കരസ്ഥമാക്കി. ‘ബോയ്ഹുഡി’ലെ അഭിനയത്തിന് പട്രീഷ്യ ആര്‍ക്കെറ്റ് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. പതിനൊന്നു വര്‍ഷമെടുത്ത് ചിത്രീകരിച്ച ‘ബോയ്ഹുഡി’ല്‍ പതിനൊന്നു വര്‍ഷവും പട്രീഷ്യ അഭിനയിച്ചിരുന്നു.

കോസ്‌റ്റ്യൂം ഡിസൈന്‍, മേക്ക് അപ്പ് ആന്‍ഡ് ഹയര്‍ സ്റ്റൈലിംഗ് വിഭാഗങ്ങളില്‍ ‘ദ ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍’ പുരസ്കാരം സ്വന്തമാക്കി. പോളണ്ട് ചിത്രമായ ‘ഇഡ’ മികച്ച വിദേശഭാഷാചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

അവാര്‍ഡ് ജേതാക്കള്‍

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിമിനുള്ള പുരസ്കാരം ‘ദ ഫോണ്‍ കോള്‍’ സ്വന്തമാക്കി.
ഡോക്യുമെന്ററി ഷോര്‍ട് സബ്‌ജക്‌ട്: ക്രൈസിസ് ഹോട്ട്‌ലൈന്‍ - വെറ്ററന്‍ പ്രസ് 1’
സൌണ്ട് മിക്സിംഗ് - വിപ്‌ലാഷ്
സൌണ്ട് എഡിറ്റിംഗ് - അമേരിക്കന്‍ സ്നൈപ്പര്‍
വിഷ്വല്‍ എഫക്‌ട്‌സ് - ഇന്റര്‍സ്റ്റല്ലര്‍
ആനിമേറ്റഡ് ഷോര്‍ട് ഫിലിം - ഫീസ്റ്റ്
ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം - ബിഗ് ഹീറോ 6
പ്രൊഡക്ഷന്‍ ഡിസൈന്‍ - ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍
ഛായാഗ്രഹണം - ബേഡ്മാന്‍
ഫിലിം എഡിറ്റിംഗ്- വിപ്‌ലാഷ്
ഡോക്യുമെന്ററി ഫീച്ചര്‍ - സിറ്റിസെന്‍ഫോര്‍
ഒറിജിനല്‍ സോംഗ് - ‘ഗ്ലോറി’ (സെല്‍മ)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :