കെയ്റോ|
WEBDUNIA|
Last Modified ഞായര്‍, 7 ജൂലൈ 2013 (11:08 IST)
PRO
ഈജിപ്തില്‍ വെള്ളിയാഴ്ചയും ഇന്നലെയുമുണ്ടായ ഏറ്റുമുട്ടലില്‍ 37 കൊല്ലപ്പെട്ടു. ജനാധിപത്യമാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നവരും എതിര്‍പക്ഷവും തമ്മിലാണ് സംഘര്‍ഷം തുടരുന്നത്.
സംഘര്‍ഷത്തില്‍ ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ സംഘര്‍ഷാവസ്ഥയ്ക്ക് നേരിയ കുറവ് വന്നെങ്കിലും കൂടുതല്‍ പ്രതിഷേധത്തിന് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് മുര്‍സിയെ സൈനിക ആട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടത്.
സൈന്യം അട്ടിമറിയില്‍ നിന്ന് പിന്മാറി മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരും വരെ കെയ്റോയില്‍ സമാധാനപരമായ പ്രക്ഷോഭം തുടരുമെന്ന് ഇഖ്വാന്റെ നേതൃത്വത്തിലുള്ള സഖ്യം പ്രഖ്യാപിച്ചു.