ഇസ്രായേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും പാകിസ്ഥാനും ആയുധ സാമഗ്രികള്‍ കൈമാറുന്നതായി റിപ്പോര്‍ട്ട്. നയതന്ത്രപരമായ ഒരു വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലല്ലാതെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇസ്രേയല്‍ ആയുധ സാമഗ്രികള്‍ കൈമാറുന്നുണ്ടെന്ന് ഇസ്ലാമബാദിലുള്ള ഒരു മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പാകിസ്ഥാനടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇസ്രേയല്‍ ആയുധ സാമഗ്രികള്‍ കൈമാറുന്നത് ഇന്ത്യയും ഇസ്രായേലുമായിട്ടുള്ള ബന്ധത്തെ കാര്യമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഇസ്രേയല്‍ ആയുധ സാമഗ്രികള്‍ ഈജിപ്റ്റ്, അള്‍ജീരിയ, യുഎഇ, മോറൊകോ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ക്കാണ് കൈമാറ്റം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2011ല്‍ ഇസ്രേയല്‍ ബ്രിട്ടനില്‍ നിന്നും ആയുധ സാമഗ്രികളായ റഡാര്‍, യുദ്ധത്തിന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, വിമാന എഞ്ചിനുകള്‍, എയര്‍ ക്രാഫ്റ്റ് ട്രെയിനിംഗ് സാമഗ്രികള്‍ തുടങ്ങിയവ പാക്കിസ്ഥാന് കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2010ല്‍ ഇതിന് അനുവാദം ലഭിക്കുന്നതിന് ഇസ്രായേല്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ റിപ്പോര്‍ട്ട് വന്നതിനുശേഷം പാകിസ്ഥാനും ഇസ്രയേലും ഇത് തിരസ്കരിക്കുകയാണ് ചെയ്തത്. ഈ റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ഉലക്കുമെന്നുള്ളത് ഉറപ്പാണ്. ഇന്ത്യയും ഇസ്രയേലും തമ്മില്‍ ആയുധ കൈമാറ്റം നടന്നുവരികയാല്‍ ഇത് എത്രത്തോളം ഇരു രാജ്യങ്ങളെയും ബാധിക്കുമെന്നത് ആശങ്കജനകമാണ്.