ഇരുപത് വ്യാപാരികളെ കൊലപ്പെടുത്തി

അബുജ| WEBDUNIA|
PRO
നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ യോബിലാണ് തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയത്.

യോബിയയിലെ ഗുലാനി പ്രദേശത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കച്ചവടം കഴിഞ്ഞ തിരിച്ചുവരികായായിരുന്ന ഇവര്‍ക്കെതിരെ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു. പട്ടാള വേഷത്തിലാണ് അക്രമി സംഘമെത്തിയത്.

ബോക്കോ ഹറാം തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ അക്രമണങ്ങള്‍ നൈജീരിയയില്‍ രൂക്ഷമായി നടത്തുകയാണ്. ഇപ്പോള്‍ ആക്രമണം നടന്ന പ്രദേശത്ത് ബോക്കോ ഹറാം ഗ്രൂപ്പിന് അധീശത്ത്വമുണ്ടെന്നതാണ് സംശയം ബലപ്പെടുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :