വത്തിക്കാന്‍സിറ്റി|
WEBDUNIA|
Last Modified ഞായര്‍, 25 ഏപ്രില്‍ 2010 (12:27 IST)
PRO
ഇന്‍റര്‍നെറ്റിന്‍റെ ദുരുപയോഗത്തിനെതിരെ പോപ് ബെനഡിക്ട് പതിനാലാമന്‍ രംഗത്തെത്തി. ഇന്‍റനെറ്റിന് നല്ലവശങ്ങള്‍ ഉള്ളപ്പോള്‍ തന്നെ അതിനേക്കാള്‍ ദൂഷ്യവശങ്ങളുമുണ്ടെന്ന് പോപ് പറഞ്ഞു. ഇറ്റലിയിലെ ബിഷപ്പുമാരുടെ സമ്മേളനത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയും മാധ്യമലോകവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്.
ഇന്‍റര്‍നെറ്റ് ഒരുപാട് അവസരങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നിടുന്നുണ്ട്. എന്നാല്‍ അതുപോലെ ദൂഷ്യങ്ങളുമുണ്ട്. ഡിജിറ്റല്‍ ലോകത്തിന്‍റെ വളര്‍ച്ച സമ്പന്ന രാഷ്ട്രങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുളള വ്യത്യാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഒഇന്‍റര്‍നെറ്റിലൂടെ ലഭിക്കുന്ന ഒരു വിവരത്തിന്‍റെ സ്ഥിരീകരണം, ധാര്‍മികത, നിയന്ത്രണം എന്നിവയെല്ലാം മാധ്യമങ്ങള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. എന്നാല്‍ ഇന്ന് അതെല്ലാം കുറഞ്ഞുക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.
മാധ്യമങ്ങള്‍ ജനപക്ഷത്ത് നില്‍ക്കാനും സത്യം പുറത്തുകൊണ്ടുവരാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനെ ഇന്‍റര്‍നെറ്റ് യുഗത്തിലേക്ക് എത്തിക്കുന്നതിന്‍റെ ആദ്യപടിയായി യുട്യൂബില്‍ വത്തിക്കാനു വേണ്ടി ഒരു ചാനല്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. ലളിതമായ ഇന്‍റര്‍ന്‍നെറ്റ് ഉപയോഗം പോലും അറിയാത്തവരാണെന്നത് വത്തിക്കാന്‍ അധികൃതരെന്നത് സങ്കടകരമാണെന്നും പോപ് പറഞ്ഞിരുന്നു.