ബീജിങ്|
AISWARYA|
Last Modified വ്യാഴം, 6 ജൂലൈ 2017 (11:06 IST)
ഇന്ത്യയുമായുള്ള ചൈനയുടെ അതിര്‍ത്തി തര്‍ക്കം മുന്നാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. ഇന്ത്യക്കെതിരെ വന്‍ ആരോപണങ്ങളുമായാണ്
ചൈന രംഗത്തെത്തിയിരിക്കുന്നത്. സിക്കിം സെക്ടറില്‍
ഇന്ത്യ പഞ്ചശീല തത്വങ്ങള്‍ ലംഘിച്ചുവെന്ന് ചൈന ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഡോക് ല മേഖലയില്‍ ചൈന നടത്തുന്ന റോഡ് നിര്‍മാണത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് ഇന്ത്യ
പ്രചരിപ്പിക്കുന്നതെന്ന് ചൈന ആരോപിക്കുന്നു. ഡോക് ല മേഖലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച് തെറ്റുതിരുത്തണമെന്നുമാണ് ചൈന ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുണ്ടാകുന്ന ശക്തമായ തര്‍ക്കമാണ് ഇത്.
ഭൂട്ടാന് തങ്ങളുടെ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ട് ചൈന രംഗത്ത് വന്നിരുന്നു.
ചൈന തങ്ങളുടെ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഡോക് ലാമിനെയാണ് ഇന്ത്യ ഡോ ക് ല എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഡോംഗ് ലാം തങ്ങള്‍ക്ക് പരമാധികാരമുള്ള പ്രദേശമാണെന്നാണ് ചൈന ഉന്നയിക്കുന്ന വാദം. ഇന്ത്യന്‍ സൈന്യം ഡോക് ല പ്രദേശത്ത് അതിക്രമിച്ചു കടന്നുവെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം അവകാശപ്പെടുന്നത്.