ഇന്ത്യയും ചൈനയും തമ്മിലുള്ള വിദ്വേഷം നല്ലതല്ല: ദലൈലാമ
ന്യൂയോര്‍ക്ക്|
WEBDUNIA|
Last Modified വ്യാഴം, 20 ഫെബ്രുവരി 2014 (16:25 IST)
PRO
PRO
ഇന്ത്യയും ചൈനയും തമ്മിലുള്ള വിദ്വേഷം ഏഷ്യയ്ക്കും ടിബറ്റിനും നല്ലതല്ലെന്ന് ടിബറ്റന്‍ ആത്മീയ ആചാര്യന് ദലൈലാമ. ടൈം മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
യു എസില്‍ രണ്ടാഴ്ചത്തെ സന്ദര്‍ശനം നടത്തവേയാണ് ദലൈലാമ ടൈം മാസികയ്ക്ക് അഭിമുഖം നല്‍കിയത്. ഇന്ത്യയും ചൈനയും തമ്മില്‍ ആത്മാര്‍ഥമായ ബന്ധം ഉടലെടുത്താല്‍ മാത്രമേ മേഖലയിലെ സാമ്പത്തിക വികസനവും ഒപ്പം വിദ്യാഭ്യാസപരവും ആത്മീയയുമായ വികസനവും നേടാന്‍ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.